പികെ ശശിയെ സംരക്ഷിച്ച് സിപിഎം കമ്മീഷന്റെ സംരക്ഷണ വലയം. പികെ ശശി എംഎൽഎ മോശമായി പെരുമാറിയെന്ന യുവതിയുടെ പരാതിക്ക് മറ്റ് തെളിവുകളില്ലെന്ന് പറഞ്ഞാണ് സിപിഎം റിപ്പോർട്ട് തള്ളിയത്. പെൺകുട്ടി റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണത്തെ കുറിച്ചു ചോദിച്ചപ്പോൾ എനർജറ്റിക് ആയകുട്ടികളോട് തോന്നുന്ന വാത്സല്യം ആണെന്നാണ് പി കെ ശശി മറുപടി നൽകിയത്. ലൈംഗിക അതിക്രമമോ പീഡനമോ നടന്നിട്ടില്ലെന്ന് സിപിഎം കമ്മീഷൻ റിപ്പോർട്ട്. എന്നാൽ ജില്ലയിലെ പ്രശ്നങ്ങൾ സംസ്ഥാനകമ്മിറ്റിയുടെ സഹായത്തോടെ ജില്ലാ നേതൃത്വം പരിശോധിക്കും